- ഗവ. ഹോമിയോ ഡിസ്പെന്‍സറി, മുത്തുവിളയും കുന്ന്
- പോസ്റ്റ് ഓഫീസ്
- ആനക്കര കുടിവെള്ള വിതരണ പമ്പ് ഹൌസ്
- ചെറുകിട ജലസേചന പമ്പ് ഹൌസ് കൂടല്ലൂര്‍
- ടെലിഫോണ്‍ എക്സ്ചേഞ്ച് കൂടല്ലൂര്‍
- ജി യു പി സ്ക്കൂള്‍ കൂടല്ലൂര്‍
- എ ജെ ബി സ്ക്കൂള്‍ കൂടല്ലൂര്‍
- ജി ബി എല്‍ പി സ്ക്കൂള്‍ കൂടല്ലൂര്‍
Filed under: Uncategorized
- ജി യു പി സ്ക്കൂള്‍ കൂടല്ലൂര്‍
- എ ജെ ബി സ്ക്കൂള്‍ കൂടല്ലൂര്‍
- ജി ബി എല്‍ പി സ്ക്കൂള്‍ കൂടല്ലൂര്‍
- അല്‍ ഹിലാല്‍ ഇംഗ്ലീഷ് മീഡിയം സ്ക്കൂള്‍ കൂടല്ലൂര്‍
- സാന്ദീപനി ഇംഗ്ലീഷ് മീഡിയം സ്ക്കൂള്‍ കൂടല്ലൂര്‍
- മുനീറുല്‍ ഇസ്ലം മദ്രസ്സ കൂട്ടക്കടവ്
- ബഹ്ജത്തുല്‍ ഇസ്ലാം മദ്രസ്സ കൂടല്ലൂര്‍
- പട്ടിപ്പാറ മംബ ഉല്‍ ഇസ്ലാം മദ്രസ്സ
- തുടര്‍ വിദ്യാ കേന്ദ്രം കൂടല്ലൂര്‍
Filed under: Uncategorized
- മുത്തുവിളയും കുന്നു ശിവ ക്ഷേത്രം
- വാഴക്കാവ് ദുര്‍ഗാ ഭഗവതി ക്ഷേത്രം
- കുറിഞ്ഞിക്കാവ് ഭഗവതി ക്ഷേത്രം
- കൂടല്ലൂര്‍ ജുമാ മസ്ജിദ്
- കൂട്ടക്കടവ് ജുമാ മസ്ജിദ്
Filed under: Uncategorized
-
കൂമാന്തോട്:- പൂമാന്‍ തോട് പിന്നീട് കൂമാന്തോടായി. 60 കളില്‍ പ്രളയം കൂടല്ലൂരിനെ മുക്കിക്കളയുമോ എന്നു നാട്ടുകാര്‍ മനസ്സിലാക്കിയിരുന്നത് ഇവിടെ തോടു നിറയുന്നതു നോക്കിയായിരുന്നു.
-
കൂട്ടക്കടവ്:- കൂടല്ലൂരിനെ പരുതൂരുമായി ബന്ധിപ്പിക്കുന്ന തോണിക്കടവ്. കൂടല്ലൂരിന്റെ പ്രധാന അങ്ങാടി.
-
വടക്കു മുറി:- വടക്കേ പുഴ(തൂത) യോടു ചേര്‍ന്ന ഭാഗമാണ്.
-
താണിക്കുന്ന്:- എം .ടി. യുടെ മാടത്ത് തെക്കെപ്പാട്ട് തറവാട് ഇവിടെയാണ്.
-
പാറപ്പുറം:- മലമക്കാവ് കുന്നിന്റെ താഴ്വാരം.
-
മുത്തുവിളയും കുന്ന്:- മുത്തളീം കുന്ന് എന്നായിരുന്നു പഴയ പേര്. മുത്തളി എന്നാല്‍ ജൈന സന്യാസി എന്നര്‍ഥം. ഇവിടെ കുന്നിന്‍ മുകളില്‍ ഒരു ശിവ ക്ഷേത്രം ഉണ്ട്. ഇത് ജൈന ക്ഷേത്രമായിരുന്നു എന്നു ചരിത്രം.
-
മേഴിക്കുന്ന്:- മേഴി എന്നാല്‍ കലപ്പ എന്നര്‍ഥം.കര്‍ഷകത്തൊഴിലാളികളാണ് ഈ ചെറിയ കുന്നിന്‍പുറത്തു താമസിക്കുന്നത്.
-
പട്ടിപ്പാറ:- തെക്കു മുറിയെന്നാണ് പഴയ പേര്‍. ഒരു വീട്ടു പേരില്‍ നിന്നണ് പട്ടിപ്പാറയായത്.
Filed under: Uncategorized
ഭാരതപ്പുഴയില്‍ തൂതപ്പുഴ സംഗ്മിക്കുന്ന ഇടം. പുഴകള്‍ കൂടി ച്ചേരുന്ന ഊര് കൂടല്ലൂരായി.കിഴക്കു കൂമാന്‍ തോട് മുതല്‍ പടിഞ്ഞാറ് മണ്ണിയം പെരുമ്പലം വരെ. വടക്കു ഭാഗത്തു കൂടെ നിള ഒഴുകുന്നു.തെക്കു താണിക്കുന്നും മലമക്കാവു കുന്നും അതിരിടുന്നു. കുറ്റിപ്പുറത്തു നിന്നു 7 കി.മീറ്ററും തൃത്താലയില്‍ നിന്നു 4 കി.മീറ്ററും ദൂരെയാണു ഈ ഗ്രാമം. വള്ളുവനാടന്‍ ഗ്രാമത്തിന്റെ തനതു കാഴ്ചകള്‍ കൊണ്ടു സമ്പന്നമാണ് കൂടല്ലുര്‍.


