Filed under: Uncategorized
-
കൂമാന്തോട്:- പൂമാന്‍ തോട് പിന്നീട് കൂമാന്തോടായി. 60 കളില്‍ പ്രളയം കൂടല്ലൂരിനെ മുക്കിക്കളയുമോ എന്നു നാട്ടുകാര്‍ മനസ്സിലാക്കിയിരുന്നത് ഇവിടെ തോടു നിറയുന്നതു നോക്കിയായിരുന്നു.
-
കൂട്ടക്കടവ്:- കൂടല്ലൂരിനെ പരുതൂരുമായി ബന്ധിപ്പിക്കുന്ന തോണിക്കടവ്. കൂടല്ലൂരിന്റെ പ്രധാന അങ്ങാടി.
-
വടക്കു മുറി:- വടക്കേ പുഴ(തൂത) യോടു ചേര്‍ന്ന ഭാഗമാണ്.
-
താണിക്കുന്ന്:- എം .ടി. യുടെ മാടത്ത് തെക്കെപ്പാട്ട് തറവാട് ഇവിടെയാണ്.
-
പാറപ്പുറം:- മലമക്കാവ് കുന്നിന്റെ താഴ്വാരം.
-
മുത്തുവിളയും കുന്ന്:- മുത്തളീം കുന്ന് എന്നായിരുന്നു പഴയ പേര്. മുത്തളി എന്നാല്‍ ജൈന സന്യാസി എന്നര്‍ഥം. ഇവിടെ കുന്നിന്‍ മുകളില്‍ ഒരു ശിവ ക്ഷേത്രം ഉണ്ട്. ഇത് ജൈന ക്ഷേത്രമായിരുന്നു എന്നു ചരിത്രം.
-
മേഴിക്കുന്ന്:- മേഴി എന്നാല്‍ കലപ്പ എന്നര്‍ഥം.കര്‍ഷകത്തൊഴിലാളികളാണ് ഈ ചെറിയ കുന്നിന്‍പുറത്തു താമസിക്കുന്നത്.
-
പട്ടിപ്പാറ:- തെക്കു മുറിയെന്നാണ് പഴയ പേര്‍. ഒരു വീട്ടു പേരില്‍ നിന്നണ് പട്ടിപ്പാറയായത്.
No Comments Yet ഇതുവരെ
ഒരു അഭിപ്രായം ഇടൂ
<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <pre> <del datetime=""> <em> <i> <q cite=""> <strike> <strong>


