കൂടല്ലൂര്‍


ഏവരേയും ക്ഷണിക്കുന്നു
ഏപ്രില്‍ 3, 2007, 4:43 am
Filed under: Uncategorized

കൂടല്ലൂര്‍ ഗവ സ്കൂളിന്റെ രജതജൂബിലിയാണ്.ഏപ്രില്‍ 12ന് വ്യാഴാഴ്ച്ച വിവിധ പരിപാടികളോടെ നാട് ഈ ഇരുപത്തിയഞ്ച് ആഘോഷിക്കുകയാണ്.ഏവരേയും പരിപാടികള്‍ കാണാന്‍ കൂടല്ലൂരിലേക്ക് സ്നേഹപൂര്‍വം ക്ഷണിക്കുന്നു.

പരിപാടികള്‍

1.കാരണവക്കൂട്ടായ്മ

കൂടല്ലൂരിലെ 60 വയസ്സിനു മുകളിലുള്ള നൂറോളം കാരണവന്മാരും കാരണവത്തികളും പങ്കെടുക്കുന്നു.നാടിനെ ക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കിടുകയാണ് പരിപാടിയുടെ ലക്ഷ്യങ്ങളിലൊന്ന്.

ശ്രീ വി .കെ  ശ്രീരാമന്‍ പരിപാടിയുടെ മോഡറേറ്റര്‍ ആയിരിക്കും.

2. കവിയരങ്ങ്

പി രാമന്‍,മോഹനകൃഷ്ണന്‍ കാലടി തുടങ്ങിയ പ്രമുഖ കവികള്‍ പങ്കെടുക്കുന്ന് കവിയരങ്ങ്.

3.നാട്ടുപാട്ടുകൂട്ടം

മനോഹരങ്ങളായ നാടന്‍ പാട്ടുകളുടെ അവതരണം.

4.പുരാവസ്തു -ഫോട്ടോ പ്രദര്‍ശനങ്ങള്‍

വള്ളുവനാട്ടിലെ ഗൃഹോപകരണങ്ങളുടെയും കാര്‍ഷികോപകരണങ്ങളുടെയും പ്രദര്‍ശനം.

5.സാംസ്കാരിക സമ്മേളനം

ശ്രീ എം.ടി വാസുദേവന്‍ നായര്‍ ഉത്ഘാടനം ചെയ്യും.

6.യാത്രയയപ്പ്(വിരമിക്കുന്ന അധ്യാപകര്‍ക്ക്)

7.വിവിധ കലാ പരിപാടികള്‍വികസനത്തിന്റെ വരവ്
ഏപ്രില്‍ 3, 2007, 4:19 am
Filed under: Uncategorized

വഴികള്‍ വാഹനങ്ങള്‍

ടിപ്പു സുല്‍ത്താന്‍ റോഡ് എന്ന് അറിയപ്പെടുന്ന തൃത്താല കാങ്കപ്പുഴ റോഡ് ആദ്യ കാലത്ത് ഒരു മണ്‍പാതയായിരുന്നു.അതില്‍ ചെങ്കല്ല് പതിച്ചിരുന്നു.ഇതൊരു ചാലു പോലെയായിരുന്നു.യാത്രയ്ക്ക് കാളവണ്ടികളായിരുന്നു ഉപയോഗിച്ചിരുന്നത്.1930 കാലഘട്ടങ്ങളില്‍തന്നെ സൈക്കിളുകള്‍ ഇവിടെ പ്രചാരത്തിലുണ്ടായിരുന്നു.ചരക്കുകള്‍ പൊന്നാനിയിലേക്ക് ഭാരതപ്പുഴയിലൂടെ വഞ്ചിയില്‍ കൊണ്ടു പോയിരുന്നു.

റോഡ് ടാര്‍ ചെയ്യുന്നത് 1970 മെയ് 1നാണ്.ഡോ.പി.ടി ഗോപാലന്‍ നായര്‍ ,ജസ്റ്റിസ് ഏ.വി ഗോവിന്ദ മേനോന്‍ തുടങ്ങിയവരുടെ കാറുകളാണ് കൂടല്ലൂരിലൂടെ ആദ്യം സഞ്ചരിച്ച കാറുകള്‍ .

ഡോ.പി.ടി ഗോപാലന്‍ നായരുടെ അന്നത്തെ കാര്‍ ഹില്‍മന്‍ ആയിരുന്നു.ഇത് കാഴ്ച്ചയില്‍ ഒരു ജീപ്പു പോലെയിരിക്കും.ചാര നിറമുള്ള ഈ വാഹനത്തിന്റെ മുകള്‍ഭാഗം ടാര്‍പോളിന്‍ കൊണ്ടായിരുന്നു.

 

ഗോവിന്ദ മേനോന്റെ കാര്‍ :ജര്‍മെന്‍ ഒപെല്‍

പി.ടി ഗോപാലന്‍ നായരുടെ കാര്‍ :ഹില്‍മണ്‍ റേസര്‍

ഡോ പി അച്യുത മേനോന്റെ കാര്‍ :വലിയ ഫോര്‍ഡ്

 

കാളവണ്ടിയായിരുന്നു ആദ്യ കാലത്തെ പ്രധാന വാഹനം.ദൂരസ്ഥലങ്ങളിലേക്ക് ആളുകളെ കൊണ്ടു പോവാനും ചരക്കുകള്‍ എത്തിക്കാനും കാളവണ്ടികളായിരുന്നു ഉപയോഗിച്ചിരുന്നത്.സമ്പന്ന ഗൃഹങ്ങളില്‍‍ മഞ്ചല്‍ ഉണ്ടായിരുന്നു.അത്യാവശ്യക്കര്‍ക്ക്(രോഗികള്‍ക്കും മറ്റും )ഈ വീട്ടുകാര്‍ സൌജന്യമായി മഞ്ചല്‍ നല്‍കിയിരുന്നു.മഞ്ചല്‍ വഹിക്കുന്നവര്‍

ഹെക്കിംഹെക്കിംഹെക്കിം

ഹോം ഹോംഹോം

എന്ന് ശബ്ദമുണ്ടാക്കിയാണ് മഞ്ചല്‍ കൊണ്ടു പോയിരുന്നത്.ഈ ശബ്ദം കേട്ടാല്‍ അധഃകൃതരായ ആളുകള്‍ മാറിപ്പോകണമായിരുന്നു.അക്കാലത്ത്ആനക്കര പഞ്ചായത്തില്‍ കൂടല്ലൂര്‍ ഭാഗത്തു മാത്രമേ സൈക്കിളുകള്‍ ഉണ്ടായിരുന്നുള്ളുവെന്ന് ഇപ്പോള്‍ പുറമതില്‍ശ്ശേരിയില്‍ താമസിക്കുന്ന ആര്‍ .കെ ഗോവിന്ദപ്പൊതുവാള്‍ ഓര്‍മിക്കുന്നുണ്ട്.

കുംഭകോണത്തു നിന്നും ഒരു സ്വാമികള്‍ ആന കുതിര കാളവണ്ടി തുടങ്ങിയവയോടെ വര്‍ഷാവര്‍ഷം ഈ പ്രദേശത്തു കൂടി കടന്നു പോയിരുന്നതായും പൊതുവാള്‍ ഓര്‍മിക്കുന്നു.ഇങ്ങനെയുള്ള യാത്രയ്ക്കിടയില്‍ സഞ്ചാരികളുടെ ഈ സംഘം ചിലപ്പോഴൊക്കെ കുമ്പിടിയില്‍ താമസിക്കുകയും ഭക്ഷണം ഉണ്ടാക്കികഴിക്കുകയുംചെയ്തിരുന്നുവത്രേകൂടല്ലൂരിലെ പക്ഷികള്‍
മാര്‍ച്ച് 3, 2007, 4:30 am
Filed under: Uncategorized

കഴിഞ്ഞ മാസം ഞാനും രാമകൃഷ്ണന്‍ മാഷും എന്റെ ചങ്ങാതി മെഹബൂബും കൂടി കൂടല്ലൂരിലെ പക്ഷികളുടെ ഒരു സര്‍വേ നടത്തി.എനിക്ക് ഏതാനും പക്ഷികളെ മാത്രമേ തിരിച്ചറിയൂ.മെഹബൂബിന് അത്രയും അറിയില്ല.രാമകൃഷ്ണന്‍ മാഷാണ് പക്ഷികളുടെ പേരൊക്കെ പറഞ്ഞുതന്നത്.അദ്ദേഹം തന്റെ വിലപ്പെട്ട സമയം ഇതിനുവേണ്ടി ചെലവഴിച്ചു.ഒരു ദിവസം മുഴുവന്‍ പുഴയിലും കുന്നത്തും  ചുറ്റി നടന്നു.പക്ഷിപ്പേരുകള്‍ മാത്രം (മലയാളം )ഇപ്പോള്‍ ഇവിടെ കൊടുക്കുന്നു.മറ്റു വിവരങ്ങള്‍ ലഭിക്കുന്നതിനനുസരിച്ച് ഇവിടെ എഡിറ്റ് ചെയ്ത് ചേര്‍ക്കാമെന്ന് കരുതുന്നു.43 പക്ഷികളെ അന്ന് കണ്ടു.

 പക്ഷിപ്പേരുകള്‍(മലയാളം)

 മഞ്ഞത്തേന്‍ കിളി

മണ്ണാത്തിപ്പുള്ള്

ഇത്തിക്കണ്ണിക്കുരുവി

പൂത്താങ്കീരി

ഇളം പച്ചപ്പൊടിക്കുരുവി

ഓലേഞ്ഞാലി

കരിയിലക്കിളി

ഉപ്പന്‍

ബലിക്കാക്ക

കുയില്‍

കരുവാരക്കുരു

കുട്ടുറവന്‍

കൃഷ്ണപ്പരുന്ത്

നീര്‍ക്കാട

കുളക്കൊക്ക്

ആള

കരിന്തൊപ്പി

നീര്‍കാക്ക

ചെറുമുണ്ടി

കടല്‍കാക്ക

ചെന്തലയന്‍

വേലിതത്ത

പനങ്കൂളന്‍

നാട്ടുവേലിതത്ത

പേക്കുയില്‍

ആനറാഞ്ചി

അരിപ്രാവ്

കാടുമുഴക്കി

അയോറ

അസുരത്താന്‍

കൊക്കന്‍ തേങ്കിളി

കാവതികാക്ക

ഈറ്റപ്പുളപ്പന്‍

ഷിക്ര

ചുട്ടിപ്പരുന്ത്

മഞ്ഞക്കറുപ്പന്‍

മാടത്ത

വയല്‍ക്കോതി

കാലിമുണ്ടി

ബുള്‍ബുള്‍

ലളിതകാക്ക

കിന്നരിമൈന

ഇന്ത്യന്‍ മഞ്ഞക്കിളി

നാട്ടു മരംകൊത്തി

മയില്‍(സര്‍വേ ദിവസം കണ്ടതല്ല,ഇവിടെയുണ്ട്.)സര്‍ക്കാര്‍ സ്ഥാപനങ്ങള്‍
ഒക്ടോബര്‍ 2, 2006, 10:39 am
Filed under: Blogroll, Uncategorized
 • ഗവ. ഹോമിയോ ഡിസ്പെന്‍സറി, മുത്തുവിളയും കുന്ന്
 • പോസ്റ്റ് ഓഫീസ്
 • ആനക്കര കുടിവെള്ള വിതരണ പമ്പ് ഹൌസ്
 • ചെറുകിട ജലസേചന പമ്പ് ഹൌസ് കൂടല്ലൂര്‍
 • ടെലിഫോണ്‍ എക്സ്ചേഞ്ച് കൂടല്ലൂര്‍
 • ജി യു പി സ്ക്കൂള്‍ കൂടല്ലൂര്‍
 • എ ജെ ബി സ്ക്കൂള്‍ കൂടല്ലൂര്‍
 • ജി ബി എല്‍ പി സ്ക്കൂള്‍ കൂടല്ലൂര്‍


വിദ്യാഭ്യാസ സ്ഥാപനങ്ങള്‍
ഒക്ടോബര്‍ 2, 2006, 10:27 am
Filed under: Uncategorized
 • ജി യു പി സ്ക്കൂള്‍ കൂടല്ലൂര്‍
 • എ ജെ ബി സ്ക്കൂള്‍ കൂടല്ലൂര്‍
 • ജി ബി എല്‍ പി സ്ക്കൂള്‍ കൂടല്ലൂര്‍
 • അല്‍ ഹിലാല്‍ ഇംഗ്ലീഷ് മീഡിയം സ്ക്കൂള്‍ കൂടല്ലൂര്‍
 • സാന്ദീപനി ഇംഗ്ലീഷ് മീഡിയം സ്ക്കൂള്‍ കൂടല്ലൂര്‍
 • മുനീറുല്‍ ഇസ്ലം മദ്രസ്സ കൂട്ടക്കടവ്
 • ബഹ്ജത്തുല്‍ ഇസ്ലാം മദ്രസ്സ കൂടല്ലൂര്‍
 • പട്ടിപ്പാറ മംബ ഉല്‍ ഇസ്ലാം മദ്രസ്സ
 • തുടര്‍ വിദ്യാ കേന്ദ്രം കൂടല്ലൂര്‍


ആരാധനാലയങ്ങള്‍
ഒക്ടോബര്‍ 2, 2006, 9:36 am
Filed under: Uncategorized
 • മുത്തുവിളയും കുന്നു ശിവ ക്ഷേത്രം
 • വാഴക്കാവ് ദുര്‍ഗാ ഭഗവതി ക്ഷേത്രം
 • കുറിഞ്ഞിക്കാവ് ഭഗവതി ക്ഷേത്രം
 • കൂടല്ലൂര്‍ ജുമാ മസ്ജിദ്
 • കൂട്ടക്കടവ് ജുമാ മസ്ജിദ്


കൂടല്ലൂരിലെ ഭൂഭാഗങ്ങള്‍
ഒക്ടോബര്‍ 2, 2006, 8:54 am
Filed under: Uncategorized
 • കൂമാന്തോട്:- പൂമാന്‍ തോട് പിന്നീട് കൂമാന്തോടായി. 60 കളില്‍ പ്രളയം കൂടല്ലൂരിനെ മുക്കിക്കളയുമോ എന്നു നാട്ടുകാര്‍  മനസ്സിലാക്കിയിരുന്നത് ഇവിടെ തോടു നിറയുന്നതു നോക്കിയായിരുന്നു.

 • കൂട്ടക്കടവ്:- കൂടല്ലൂരിനെ പരുതൂരുമായി ബന്ധിപ്പിക്കുന്ന തോണിക്കടവ്. കൂടല്ലൂരിന്റെ പ്രധാന അങ്ങാടി.

 • വടക്കു മുറി:- വടക്കേ പുഴ(തൂത) യോടു ചേര്‍ന്ന ഭാഗമാണ്.

 • താണിക്കുന്ന്:- എം .ടി. യുടെ മാടത്ത് തെക്കെപ്പാട്ട് തറവാട് ഇവിടെയാണ്.

 • പാറപ്പുറം:- മലമക്കാവ് കുന്നിന്റെ താഴ്വാരം.

 • മുത്തുവിളയും കുന്ന്:- മുത്തളീം കുന്ന് എന്നായിരുന്നു പഴയ പേര്. മുത്തളി എന്നാല്‍ ജൈന സന്യാസി എന്നര്‍ഥം. ഇവിടെ കുന്നിന്‍ മുകളില്‍ ഒരു ശിവ ക്ഷേത്രം ഉണ്ട്. ഇത് ജൈന ക്ഷേത്രമായിരുന്നു എന്നു ചരിത്രം.

 • മേഴിക്കുന്ന്:- മേഴി എന്നാല്‍ കലപ്പ എന്നര്‍ഥം.കര്‍ഷകത്തൊഴിലാളികളാണ് ഈ ചെറിയ കുന്നിന്‍പുറത്തു താമസിക്കുന്നത്.

 • പട്ടിപ്പാറ:- തെക്കു മുറിയെന്നാണ് പഴയ പേര്‍. ഒരു വീട്ടു പേരില്‍ നിന്നണ് പട്ടിപ്പാറയായത്.കൂടല്ലുര്‍ എവിടെ?
ഒക്ടോബര്‍ 2, 2006, 8:21 am
Filed under: Uncategorized

ഭാ‍രതപ്പുഴയില്‍ തൂതപ്പുഴ സംഗ്മിക്കുന്ന ഇടം. പുഴകള്‍ കൂടി ച്ചേരുന്ന ഊര് കൂടല്ലൂരായി.കിഴക്കു  കൂമാന്‍ തോട് മുതല്‍ പടിഞ്ഞാറ് മണ്ണിയം പെരുമ്പലം വരെ. വടക്കു ഭാഗത്തു കൂടെ നിള ഒഴുകുന്നു.തെക്കു താണിക്കുന്നും മലമക്കാവു കുന്നും അതിരിടുന്നു. കുറ്റിപ്പുറത്തു നിന്നു 7 കി.മീറ്ററും തൃത്താലയില്‍ നിന്നു 4  കി.മീറ്ററും ദൂരെയാണു ഈ ഗ്രാമം. വള്ളുവനാടന്‍ ഗ്രാമത്തിന്റെ  തനതു കാഴ്ചകള്‍ കൊണ്ടു സമ്പന്നമാണ് കൂടല്ലുര്‍.കൂടല്ലൂരിന്റെ സ്വന്തം
സെപ്റ്റംബര്‍ 30, 2006, 5:25 am
Filed under: Uncategorized

പാലക്കാട് ജില്ലയില്‍ കൂടല്ലൂര്‍ എന്ന പേരില്‍ രണ്ടു സ്ഥലങ്ങളുണ്ട്.ഇതില്‍ ഒറ്റപ്പാലം താലൂക്കിലെ ആനക്കര പഞ്ചായത്തിലെ കൂടല്ലൂരിന്റെ ചരിത്രവും സംസ്കാരവും രേഖപ്പെടുത്താനുള്ള ഒരു ശ്രമമാണ് ഈ ബ്ലോഗ്.