കൂടല്ലൂര്‍


സര്‍ക്കാര്‍ സ്ഥാപനങ്ങള്‍
ഒക്ടോബര്‍ 2, 2006, 10:39 am
Filed under: Blogroll, Uncategorized
 • ഗവ. ഹോമിയോ ഡിസ്പെന്‍സറി, മുത്തുവിളയും കുന്ന്
 • പോസ്റ്റ് ഓഫീസ്
 • ആനക്കര കുടിവെള്ള വിതരണ പമ്പ് ഹൌസ്
 • ചെറുകിട ജലസേചന പമ്പ് ഹൌസ് കൂടല്ലൂര്‍
 • ടെലിഫോണ്‍ എക്സ്ചേഞ്ച് കൂടല്ലൂര്‍
 • ജി യു പി സ്ക്കൂള്‍ കൂടല്ലൂര്‍
 • എ ജെ ബി സ്ക്കൂള്‍ കൂടല്ലൂര്‍
 • ജി ബി എല്‍ പി സ്ക്കൂള്‍ കൂടല്ലൂര്‍
Advertisements


വിദ്യാഭ്യാസ സ്ഥാപനങ്ങള്‍
ഒക്ടോബര്‍ 2, 2006, 10:27 am
Filed under: Uncategorized
 • ജി യു പി സ്ക്കൂള്‍ കൂടല്ലൂര്‍
 • എ ജെ ബി സ്ക്കൂള്‍ കൂടല്ലൂര്‍
 • ജി ബി എല്‍ പി സ്ക്കൂള്‍ കൂടല്ലൂര്‍
 • അല്‍ ഹിലാല്‍ ഇംഗ്ലീഷ് മീഡിയം സ്ക്കൂള്‍ കൂടല്ലൂര്‍
 • സാന്ദീപനി ഇംഗ്ലീഷ് മീഡിയം സ്ക്കൂള്‍ കൂടല്ലൂര്‍
 • മുനീറുല്‍ ഇസ്ലം മദ്രസ്സ കൂട്ടക്കടവ്
 • ബഹ്ജത്തുല്‍ ഇസ്ലാം മദ്രസ്സ കൂടല്ലൂര്‍
 • പട്ടിപ്പാറ മംബ ഉല്‍ ഇസ്ലാം മദ്രസ്സ
 • തുടര്‍ വിദ്യാ കേന്ദ്രം കൂടല്ലൂര്‍


ആരാധനാലയങ്ങള്‍
ഒക്ടോബര്‍ 2, 2006, 9:36 am
Filed under: Uncategorized
 • മുത്തുവിളയും കുന്നു ശിവ ക്ഷേത്രം
 • വാഴക്കാവ് ദുര്‍ഗാ ഭഗവതി ക്ഷേത്രം
 • കുറിഞ്ഞിക്കാവ് ഭഗവതി ക്ഷേത്രം
 • കൂടല്ലൂര്‍ ജുമാ മസ്ജിദ്
 • കൂട്ടക്കടവ് ജുമാ മസ്ജിദ്


കൂടല്ലൂരിലെ ഭൂഭാഗങ്ങള്‍
ഒക്ടോബര്‍ 2, 2006, 8:54 am
Filed under: Uncategorized
 • കൂമാന്തോട്:- പൂമാന്‍ തോട് പിന്നീട് കൂമാന്തോടായി. 60 കളില്‍ പ്രളയം കൂടല്ലൂരിനെ മുക്കിക്കളയുമോ എന്നു നാട്ടുകാര്‍  മനസ്സിലാക്കിയിരുന്നത് ഇവിടെ തോടു നിറയുന്നതു നോക്കിയായിരുന്നു.

 • കൂട്ടക്കടവ്:- കൂടല്ലൂരിനെ പരുതൂരുമായി ബന്ധിപ്പിക്കുന്ന തോണിക്കടവ്. കൂടല്ലൂരിന്റെ പ്രധാന അങ്ങാടി.

 • വടക്കു മുറി:- വടക്കേ പുഴ(തൂത) യോടു ചേര്‍ന്ന ഭാഗമാണ്.

 • താണിക്കുന്ന്:- എം .ടി. യുടെ മാടത്ത് തെക്കെപ്പാട്ട് തറവാട് ഇവിടെയാണ്.

 • പാറപ്പുറം:- മലമക്കാവ് കുന്നിന്റെ താഴ്വാരം.

 • മുത്തുവിളയും കുന്ന്:- മുത്തളീം കുന്ന് എന്നായിരുന്നു പഴയ പേര്. മുത്തളി എന്നാല്‍ ജൈന സന്യാസി എന്നര്‍ഥം. ഇവിടെ കുന്നിന്‍ മുകളില്‍ ഒരു ശിവ ക്ഷേത്രം ഉണ്ട്. ഇത് ജൈന ക്ഷേത്രമായിരുന്നു എന്നു ചരിത്രം.

 • മേഴിക്കുന്ന്:- മേഴി എന്നാല്‍ കലപ്പ എന്നര്‍ഥം.കര്‍ഷകത്തൊഴിലാളികളാണ് ഈ ചെറിയ കുന്നിന്‍പുറത്തു താമസിക്കുന്നത്.

 • പട്ടിപ്പാറ:- തെക്കു മുറിയെന്നാണ് പഴയ പേര്‍. ഒരു വീട്ടു പേരില്‍ നിന്നണ് പട്ടിപ്പാറയായത്.കൂടല്ലുര്‍ എവിടെ?
ഒക്ടോബര്‍ 2, 2006, 8:21 am
Filed under: Uncategorized

ഭാ‍രതപ്പുഴയില്‍ തൂതപ്പുഴ സംഗ്മിക്കുന്ന ഇടം. പുഴകള്‍ കൂടി ച്ചേരുന്ന ഊര് കൂടല്ലൂരായി.കിഴക്കു  കൂമാന്‍ തോട് മുതല്‍ പടിഞ്ഞാറ് മണ്ണിയം പെരുമ്പലം വരെ. വടക്കു ഭാഗത്തു കൂടെ നിള ഒഴുകുന്നു.തെക്കു താണിക്കുന്നും മലമക്കാവു കുന്നും അതിരിടുന്നു. കുറ്റിപ്പുറത്തു നിന്നു 7 കി.മീറ്ററും തൃത്താലയില്‍ നിന്നു 4  കി.മീറ്ററും ദൂരെയാണു ഈ ഗ്രാമം. വള്ളുവനാടന്‍ ഗ്രാമത്തിന്റെ  തനതു കാഴ്ചകള്‍ കൊണ്ടു സമ്പന്നമാണ് കൂടല്ലുര്‍.