കൂടല്ലൂര്‍


വികസനത്തിന്റെ വരവ്
ഏപ്രില്‍ 3, 2007, 4:19 am
Filed under: Uncategorized

വഴികള്‍ വാഹനങ്ങള്‍

ടിപ്പു സുല്‍ത്താന്‍ റോഡ് എന്ന് അറിയപ്പെടുന്ന തൃത്താല കാങ്കപ്പുഴ റോഡ് ആദ്യ കാലത്ത് ഒരു മണ്‍പാതയായിരുന്നു.അതില്‍ ചെങ്കല്ല് പതിച്ചിരുന്നു.ഇതൊരു ചാലു പോലെയായിരുന്നു.യാത്രയ്ക്ക് കാളവണ്ടികളായിരുന്നു ഉപയോഗിച്ചിരുന്നത്.1930 കാലഘട്ടങ്ങളില്‍തന്നെ സൈക്കിളുകള്‍ ഇവിടെ പ്രചാരത്തിലുണ്ടായിരുന്നു.ചരക്കുകള്‍ പൊന്നാനിയിലേക്ക് ഭാരതപ്പുഴയിലൂടെ വഞ്ചിയില്‍ കൊണ്ടു പോയിരുന്നു.

റോഡ് ടാര്‍ ചെയ്യുന്നത് 1970 മെയ് 1നാണ്.ഡോ.പി.ടി ഗോപാലന്‍ നായര്‍ ,ജസ്റ്റിസ് ഏ.വി ഗോവിന്ദ മേനോന്‍ തുടങ്ങിയവരുടെ കാറുകളാണ് കൂടല്ലൂരിലൂടെ ആദ്യം സഞ്ചരിച്ച കാറുകള്‍ .

ഡോ.പി.ടി ഗോപാലന്‍ നായരുടെ അന്നത്തെ കാര്‍ ഹില്‍മന്‍ ആയിരുന്നു.ഇത് കാഴ്ച്ചയില്‍ ഒരു ജീപ്പു പോലെയിരിക്കും.ചാര നിറമുള്ള ഈ വാഹനത്തിന്റെ മുകള്‍ഭാഗം ടാര്‍പോളിന്‍ കൊണ്ടായിരുന്നു.

 

ഗോവിന്ദ മേനോന്റെ കാര്‍ :ജര്‍മെന്‍ ഒപെല്‍

പി.ടി ഗോപാലന്‍ നായരുടെ കാര്‍ :ഹില്‍മണ്‍ റേസര്‍

ഡോ പി അച്യുത മേനോന്റെ കാര്‍ :വലിയ ഫോര്‍ഡ്

 

കാളവണ്ടിയായിരുന്നു ആദ്യ കാലത്തെ പ്രധാന വാഹനം.ദൂരസ്ഥലങ്ങളിലേക്ക് ആളുകളെ കൊണ്ടു പോവാനും ചരക്കുകള്‍ എത്തിക്കാനും കാളവണ്ടികളായിരുന്നു ഉപയോഗിച്ചിരുന്നത്.സമ്പന്ന ഗൃഹങ്ങളില്‍‍ മഞ്ചല്‍ ഉണ്ടായിരുന്നു.അത്യാവശ്യക്കര്‍ക്ക്(രോഗികള്‍ക്കും മറ്റും )ഈ വീട്ടുകാര്‍ സൌജന്യമായി മഞ്ചല്‍ നല്‍കിയിരുന്നു.മഞ്ചല്‍ വഹിക്കുന്നവര്‍

ഹെക്കിംഹെക്കിംഹെക്കിം

ഹോം ഹോംഹോം

എന്ന് ശബ്ദമുണ്ടാക്കിയാണ് മഞ്ചല്‍ കൊണ്ടു പോയിരുന്നത്.ഈ ശബ്ദം കേട്ടാല്‍ അധഃകൃതരായ ആളുകള്‍ മാറിപ്പോകണമായിരുന്നു.അക്കാലത്ത്ആനക്കര പഞ്ചായത്തില്‍ കൂടല്ലൂര്‍ ഭാഗത്തു മാത്രമേ സൈക്കിളുകള്‍ ഉണ്ടായിരുന്നുള്ളുവെന്ന് ഇപ്പോള്‍ പുറമതില്‍ശ്ശേരിയില്‍ താമസിക്കുന്ന ആര്‍ .കെ ഗോവിന്ദപ്പൊതുവാള്‍ ഓര്‍മിക്കുന്നുണ്ട്.

കുംഭകോണത്തു നിന്നും ഒരു സ്വാമികള്‍ ആന കുതിര കാളവണ്ടി തുടങ്ങിയവയോടെ വര്‍ഷാവര്‍ഷം ഈ പ്രദേശത്തു കൂടി കടന്നു പോയിരുന്നതായും പൊതുവാള്‍ ഓര്‍മിക്കുന്നു.ഇങ്ങനെയുള്ള യാത്രയ്ക്കിടയില്‍ സഞ്ചാരികളുടെ ഈ സംഘം ചിലപ്പോഴൊക്കെ കുമ്പിടിയില്‍ താമസിക്കുകയും ഭക്ഷണം ഉണ്ടാക്കികഴിക്കുകയുംചെയ്തിരുന്നുവത്രേ


1 അഭിപ്രായം so far
ഒരു അഭിപ്രായം ഇടൂ

വളരെ ജിജ്ഞാസ ഉണര്‍ത്തുന്ന രസാവഹമായ അറി
വുകള്‍‍.:)

അഭിപ്രായം വഴി വേണു




ഒരു അഭിപ്രായം ഇടൂ